അടിമാലി: താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു, പക്ഷെ പ്രയോജനം ഇനിയും ജനങ്ങളിലെത്തിയിട്ടില്ല. ആറ് മുമ്പ് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടും ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിന്റെ അനുമതിനേടാത്തതാണ് പ്രവർത്തനം വൈകുന്നതിന് കാരണമായത്. അനുമതി നേടുന്നതിന് ബ്ലോക്ക് പഞ്ചായത്തും ആശുപത്രി വികസന സമിതിയും മെല്ലപോക്കു നയം തന്നെ സ്വീകരിച്ച് പോരുകയാണ്. . സംസ്ഥാനത്തെ 10 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് അനുവദിക്കുന്നതിന് മുൻ സർക്കാർ തീരുമാന പ്രകാരമാണ് അടിമാലിയിൽ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചത്. തുടർന്ന് പുതിയ ബ്ലോക്കിന്റെ നാലാം നിലയിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്.3.60 കോടി രൂപയാണ് യൂണിറ്റിനു വേണ്ടി അനുവദിച്ചത്. ഇതോടൊപ്പം ബ്ലഡ് ബാങ്കിന് 50 ലക്ഷം രൂപ നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചിട്ടുണ്ട്.ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ 10 രോഗികൾക്ക് ഒരേ സമയം സയാലിസിസ് നടത്തുന്നതിന് സൗകര്യം ഇവിടെ ഉണ്ടാകും.6 മാസം മുൻപ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിക്ക് ലഭിച്ചു. പ്രവർത്തനം നടത്താത്തിനാൽ ഇവിടെ ലഭിച്ച യൂണിറ്റിൽ 3 എണ്ണം ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അനുസരണം താൽക്കാലമായി ഇടുക്കി മെഡിക്കൽ കോളജിന് കൈമാറിയിരുന്നു.