കട്ടപ്പന: കട്ടപ്പന നഗരസഭയിൽ ഇ.എസ്.ഐ. ആശുപത്രി വരുന്നു. വാഴവരയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലം ആശുപത്രിക്ക് വിട്ടുനൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിലാണ് ആശുപത്രി അനുവദിച്ചത്. 30 കിടക്കകൾ ഉള്ള ആശുപത്രിയാണ് നിർമിക്കുന്നത്. സ്ഥലം കണ്ടെത്തി നൽകിയാൽ ആശുപത്രി ആരംഭിക്കാമെന്ന നിർദേശത്തെ തുടർന്ന് വാഴവരയിൽ ഐ.എച്ച്.ആർ.ഡി. കോളജിന് വിട്ടുനൽകിയ 5 ഏക്കർ ഭൂമിയിൽ നിന്ന് ഒരേക്കർ വകയിരുത്താൻ തീരുമാനിക്കുകയായിരുന്നു.