കട്ടപ്പന: ചക്കുപള്ളം പഞ്ചായത്തിൽ സി.ഡി.എസ്. ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ നടത്തിയ ലക്ഷങ്ങളുടെ അഴിമതി സംബന്ധിച്ച് അനേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു. ജനകീയ ഹോട്ടലിലെ 600 കിലോ അരി മറിച്ചുവിറ്റതാതായും ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകുമ്പോൾ ഒരു ഊണിനു 10 രൂപ വീതം കുടുംബശ്രീ ജില്ലാ മിഷൻ നൽകും. ഊണിന്റെ കണക്ക് പെരുപ്പിച്ചുകാട്ടി അധികലാഭം നേടുകയായിരുന്നു.. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു.