അടിമാലി.: ഗ്രാമ പഞ്ചായത്തിന് അടിമാലി ടൗണിൽ ദേശീയ പാതയോരത്ത് ശുചിമുറിക്കായി അനുവദിച്ച മൂന്ന് സെന്റ് റവന്യൂ ഭൂമി റദ്ദാക്കി കൊണ്ട് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സ്ഥലം പൊലീസിന്റെ കൈവശത്തിലാണെന്നും ഇവിടെ ശുചി മുറി നിർമ്മിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും പൊലീസ് അറിയച്ചതിനെ തുടർന്ന് അനുവദിച്ച ഭൂമി റദ്ദാക്കി കൊണ്ടുള്ള കളക്ടറുടെ ഉത്തരവിൽ പറയുന്നു. അങ്ങനെ 50 ലക്ഷം രൂപയുടെ വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുമെന്ന പഞ്ചായത്തിന്റെ തീരുമാനം പ്രതിസന്ധിയിലായി.