കോട്ടയം : കൊടുങ്കാറ്റ് നാശം വിതച്ച വെളിയന്നൂർ, രാമപുരം പഞ്ചായത്തുകളിലെ കർഷകർക്കും, വീട് നഷ്ടപ്പെട്ടവർക്കും അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച തോമസ് ചാഴികാടൻ എം.പി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മുപ്പതോളം വീടുകൾ തകർന്നു. ആയിരക്കണക്കിന് റബർ മരങ്ങളും തേക്ക് ഉൾപ്പെടെയുള്ള വൃക്ഷങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം നാലു കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതിബന്ധവും തകരാറിലായെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപന ജനപ്രതിനിധികളും എം.പിയോടൊപ്പമുണ്ടായിരുന്നു.