കോട്ടയം : കൊവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ജില്ലയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് ആശ്വാസമായി സ്‌പെഷ്യൽ കിറ്റ്. പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം 2600 കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റ് നൽകുന്നത്. പൊതുവിതരണ വകുപ്പ് നൽകുന്ന ഭക്ഷ്യധാന്യങ്ങൾക്കു പുറമേയാണിത്. ചികിത്സാ ധനസഹായമായി ഈ സാമ്പത്തിക വർഷം 96 പേർക്കായി 3.73 ലക്ഷം രൂപയും വിതരണം ചെയ്തു. പട്ടികവർഗവിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പ് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വാക്‌സിൻ നൽകുന്നതിനായി 48 സ്‌പെഷ്യൽ ക്യാമ്പുകളും സംഘടിപ്പിച്ചെന്ന് ഐ.ടി.ഡി.പി ഓഫീസർ സി.വിനോദ് കുമാർ പറഞ്ഞു.