കോട്ടയം: അന്ധതയെ തോൽപ്പിച്ച് നൂറ് മേനി വിജയം നേടി ഒളശ്ശ അന്ധവിദ്യാലയം. സംസ്ഥാനത്തെ ഏക സർക്കാർ ഹൈസ്‌കൂളായ അന്ധവിദ്യാലയമാണിത്. ഇത്തവണ ഇവിടെ എട്ട് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പൂർണ്ണ കാഴ്ച്ച വൈകല്യമുള്ള ജെറിൻ ജേക്കബ് അരിനെല്ലൂർ കൊല്ലം, ജോൺ പണിക്കർ കുണ്ടറ എന്നിവരും ഭാഗികമായി കാഴ്ച്ച വൈകല്യമുള്ള ആൽബിൻ രമേശ് കാഞ്ഞിരപ്പള്ളി, പി അശ്വിൻ കായംകുളം എന്നിവരും ഫുൾ എപ്ലസ് കരസ്ഥമാക്കി.