കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി മാറിയ പാലായിലെ വിദ്യാർത്ഥികളെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി അഭിനന്ദിച്ചു. 99. I7% എന്ന റെക്കോർഡ്‌ പാലായ്ക്ക് നേടാൻ കഴിഞ്ഞത് കുട്ടികളുടെയും അദ്ധ്യാപകരുടെയും കഠിനാധ്വാനവും രക്ഷിതാക്കളുടെ ആത്മവിശ്വാസവും കൊണ്ടാണെന്ന് ജോസ് കെ.മാണി പറഞ്ഞു.