കട്ടപ്പന: ഓണക്കിറ്റിനൊപ്പം 20 ഗ്രാം ഏലയ്ക്ക കൂടി നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര. തീരുമാനം ഏലം കർഷകർക്ക് ആശ്വാസകരമാണ്. രണ്ട് ലക്ഷത്തോളം കിലോഗ്രാം ഏലയ്ക്ക വിറ്റഴിക്കപ്പെടും. മന്ത്രി റോഷി അഗസ്റ്റിന്റെയും കേരള കോൺഗ്രസിന്റെയും (എം) ഇടപെടൽ അഭിനന്ദനാർഹമാണെന്നും ബിജു ഐക്കര പറഞ്ഞു.