കുമരകം : ഗവ.മിനി ഹൈസ്കൂളിൽ ഇന്ന് കൊവിഡ് പരിശോധനാക്യാമ്പ് സംഘടിപ്പിക്കും. 10 മുതൽ 1 വരെ നടത്തുന്ന ക്യാമ്പിൽ 200 പേർക്കാണ് പരിശോധന. ബസ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറുപ്പ് തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഇന്നലെ എട്ടാംവാർഡായ പൊങ്ങലകരിയിൽ കുമരകം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 255 പേർ പങ്കെടുത്തു.