രാമപുരം: ആറാട്ടുപുഴ തോട്ടിൽ അമ്പാട്ട് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നഴ്‌സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂർ വിൽസന്റിന്റെ മകൻ ഷാരോൺ (19) ആണ് മരിച്ചത്. മണിപ്പാൽ നഴ്‌സിംഗ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അപകടം. ശക്തമായ മഴയിൽ തോട്ടിൽ നീരൊഴുക്ക് കൂടുതലായിരുന്നു. കൂട്ടുകാരുമായി ഒന്നിച്ച് തോട്ടിലെത്തിയ ഷാരോൺ തോട്ടിൽ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽ പെടുകയായിരുന്നു. കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഷാരോണിനെ കരയ്ക്ക് എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മാതാവ് : ബീന രാമപുരം മാണിവേലിൽ കുടുംബാംഗമാണ് (നഴ്‌സ് കുവൈത്ത്). സഹോദരൻ : ഷാലോൺ. സംസ്‌കാരം പിന്നീട്.