വൈക്കം: രാമായണ മാസാചരണത്തിനൊരുങ്ങി വൈക്കത്തെ ക്ഷേത്രങ്ങൾ. നാളെ ആരംഭിക്കുന്ന രാമായണ മാസാചരണം ആഗസ്റ്റ് 16നാണ് സമാപിക്കുക. ഉദയനാപുരം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണം ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടക മാസം മുഴുവൻ ഭക്തരുടെ ജന്മ നക്ഷത്രത്തിൽ ഗണപതിഹോമവും ഭഗവൽ സേവയും ഉണ്ടാവും. ഉദയനാപുരം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസം അഷ്ടദ്രവ്യ ഗണപതിഹോമം,ഭഗവത് സേവ എന്നിവയോടെ ആചരിക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണം ദേവസ്വം,ക്ഷേത്ര ഉപദേശകസമിതി, ക്ഷേത്ര സംരക്ഷണ സമിതി എന്നിവരുടെ ആഭിമുഖ്യത്തിലാണ് നടക്കുക. വടശേരി കൃഷ്ണൻ നമ്പൂതിരി , വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം, ഭഗവത് സേവ എന്നിവയും രാമായണ പാരായണവും ഉണ്ടാവും.
ഉദയനാപുരം ചാത്തൻ കുടി ദേവിക്ഷേത്രത്തിൽ തന്ത്രി മോനാട്ടുമന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം, ഭഗവത് സേവ എന്നിവ ഉണ്ടാവും. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 9 വരെ പന്തിരായിരം പുഷ്പാജ്ഞലി, വലിയ ഭഗവത് സേവ എന്നിവയും നടത്തും.
തുറവേലിക്കുന്നു ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി സിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം, ഭഗവത് സേവ, എന്നിവയും രാമായണപാരായണവും ഉണ്ടാവും.
പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം മേൽശാന്തി ദിനിൽ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും. ഗണപതി ഹോമം, ഭഗവത് സേവ, പാരായണം എന്നിവ നടക്കും.