കോട്ടയം : പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതത്തിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. രഞ്ജു കെ.മാത്യു, വി.പി ബോബിൻ, അഷറഫ് പറപ്പള്ളി, സഞ്ജയ് എസ് നായർ, കണ്ണൻ ആൻഡ്രൂസ്സ്, ജെ ജോബിൻസൺ , അജേഷ് പി.പി. സ്മിത രവി എന്നിവർ പ്രസംഗിച്ചു.