മുണ്ടക്കയം : ശുദ്ധവും, രാസവസ്തുക്കൾ കലരാത്തതുമായ പച്ചമത്സ്യം ലഭ്യമാക്കുന്നതിനായി മത്സ്യ ഫെഡ് നടപ്പിലാക്കിയിരിക്കുന്ന സഞ്ചരിക്കുന്ന വിപണന കേന്ദ്രം മുണ്ടക്കയം ബൈപ്പാസ് റോഡിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ സി.പി.എം ലോക്കൽ സെക്രട്ടറി എം.ജി.രാജുവിന് നൽകി നിർവഹിച്ചു. തുടക്കത്തിൽ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 4 മുതൽ 6.30 വരെ വില്പന ഉണ്ടാവും. ക്ലീനിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.