kit

കോട്ടയം : കേരള ഇലക്ട്രിക്കൽ വയർമെൻസ് ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സെൻട്രൽ യൂണിറ്റ് അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും മാസ്‌കും സാനിറ്റൈസറും ഉൾപ്പെടെ ഭക്ഷധാന്യക്കിറ്റ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എൻ ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജിമോൻ അലക്‌സാണ്ടർ സ്വാഗതം പറഞ്ഞു. ക്ഷേമഫണ്ട് സൊസൈറ്റി സംസ്ഥാന ബോർഡ് അംഗം തോമസ് ജേക്കബ്, യൂണിറ്റ് വൈസ് പ്രസിഡന്റ് സന്തോഷ് ലക്ഷ്മണ നായിക്, പി.സി ബിജു, ഷാനി ജോസഫ്, ട്രഷറർ കെ.എ ജോർജ് എന്നിവർ പ്രസംഗിച്ചു.