പൊൻകുന്നം:കോരുത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിന് പലിശ രഹിത വായ്പ പദ്ധതിയായ വിദ്യാതരംഗിണിയുടെ വിതരണ ഉദ്ഘാടനം നടന്നു. ബാങ്ക് മുൻ പ്രസിഡന്റ് പി.കെ.സുധീറിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് കെ.എം രാജേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു മാത്യു, ബോർഡ് മെമ്പർ എം.ആർ. ഷാജി, എം.വി വിജീഷ് ,കോരുത്തോട് ഗ്രാമപഞ്ചായത്തംഗം സിനു സോമൻ എന്നിവർ പ്രസംഗിച്ചു.


ചിത്രം: കോരുത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ഓൺലൈൻ പഠന സൗകര്യത്തിനായുള്ള പലിശ രഹിത വായ്പ പദ്ധതി വിദ്യാതരംഗിണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എം.രാജേഷ് നിർവഹിക്കുന്നു.