covid

കോട്ടയം : ജില്ലയിൽ 555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി 6590 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.42 ശതമാനം. രോഗം ബാധിച്ചവരിൽ 235 പുരുഷൻമാരും 251 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 644 പേർ രോഗമുക്തരായി. 5227 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 206823 പേർ കോവിഡ് ബാധിതരായി. 199839 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24077 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ : കോട്ടയം 66, പനച്ചിക്കാട് 28, അയ്മനം 23, ഈരാറ്റുപേട്ട, പായിപ്പാട്, തൃക്കൊടിത്താനം 17, ചങ്ങനാശേരി, പൂഞ്ഞാർ 16, പാമ്പാടി 15, വിജയപുരം 14, കരൂർ, തീക്കോയി, വാകത്താനം 13, അതിരമ്പുഴ, വാഴപ്പള്ളി 12, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, മാഞ്ഞൂർ 11, കുറിച്ചി, മുണ്ടക്കയം 10, പൂഞ്ഞാർ തെക്കേക്കര 9, മണർകാട്,ഏറ്റുമാനൂർ, കൂരോപ്പട, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പാലാ, ഉഴവൂർ, വൈക്കം 8, എരുമേലി, തലപ്പലം 7, കിടങ്ങൂർ, മീനടം, തലയോലപ്പറമ്പ്, ഉദയനാപുരം, വാഴൂർ 6, ആർപ്പൂക്കര, ഭരണങ്ങാനം, ചെമ്പ്, ചിറക്കടവ്, കറുകച്ചാൽ, മറവന്തുരുത്ത്, മുളക്കുളം 5, അയർക്കുന്നം, കുറവിലങ്ങാട്, പാറത്തോട്, പുതുപ്പള്ളി 4, കടുത്തുരുത്തി, മണിമല, നീണ്ടൂർ, രാമപുരം 3, എലിക്കുളം, കടനാട്, കങ്ങഴ, കുമരകം, മുത്തോലി, ഞീഴൂർ, തിടനാട്, തിരുവാർപ്പ്, വെച്ചൂർ, വെള്ളൂർ 2.

മാതൃകവചത്തിന് ജില്ലയിൽ തുടക്കം
ഗർഭിണികളുടെ വാക്‌സിനേഷൻ പരിപാടി മാതൃകവചത്തിന് ജില്ലയിൽ തുടക്കമായി. കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം ജിനു പുന്നൂസ്, ആർ.സി.എച്ച് ഓഫീസർ ഡോ. സി. ജെ സിത്താര , ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ പങ്കെടുത്തു. പ്രസവ ചികിത്സയുള്ള സർക്കാർ ആശുപത്രികളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ദിനമായ ഇന്നലെ 362 ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് പ്രതിരോധ മുൻകരുതൽ പാലിച്ച് എല്ലാ ഗർഭിണികൾക്കും അടുത്ത രണ്ടാഴ്ചകൊണ്ട് വാക്‌സിൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ കണക്കുപ്രകാരം ജില്ലയിൽ 8585 ഗർഭിണികളാണുള്ളത്.