obit-sakunthala-65

കട്ടപ്പന: വാഴവീട് സുഗന്ധവനം എസ്റ്റേറ്റിൽ മരശിഖരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കടശിക്കടവ് പുതുമനമേട് പുത്തൻപുരയ്ക്കൽ ശകുന്തള(55) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം. ജോലിക്കിടെ മര ശിഖരം ഒടിഞ്ഞ് ദേഹത്ത് പതിച്ച് ഗുരുതരമായി പരിക്കേറ്റ ശകുന്തളയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കശേഷം പോസ്റ്റമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.