കോട്ടയം : ശരത് പവാറിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ രാജ്യത്തിന് പ്രതീക്ഷയാണ് നൽകുന്നതെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എൻ.സി.പിയിലേക്ക് എത്തിയ പ്രവർത്തകരെ യോഗത്തിൽ സ്വീകരിച്ചു. ടി.വി.ബേബിയിൽ നിന്ന് എസ്.ഡി.സുരേഷ് ബാബു ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കാട്ടിൽ, ഭാരവാഹികളായ പി.എ.താഹ, ഞീഴൂർ വേണുഗോപാൽ, സാബു മുരിക്കവേലിൽ, പി.കെ.ആനന്ദക്കുട്ടൻ, കാണക്കാരി അരിന്ദാക്ഷൻ, ബിനു തിരുവഞ്ചൂർ, ബെന്നി മൈലാട്ടൂർ, രാജേഷ് നട്ടാശ്ശേരി, ബാബു കപ്പക്കാല, ജോർജ് മരങ്ങോലിയിൽ, ' റഷീദ് കോട്ടപ്പള്ളി, ഒ.ടി. ജോസ്, മിർഷാ ഖാൻ മങ്കാശ്ശേരി, എം.എം.രാജശേഖരപ്പണിക്കർ, ബിൽട്ടൺ ഇടശ്ശേരി, ജോബി കേരളീയംപറമ്പിൽ, അഭിജിത്ത് ശർമ്മ, നിബു അബ്രാഹാം തുടങ്ങിയവർ പങ്കെടുത്തു.