വൈക്കം : പൊതുമേഖല സംരക്ഷണ സമരത്തിന്റെ ഭാഗമായി എ.എെ.ടി.യു.സി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ നടത്തിയ സമരം വർക്കിംഗ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, സെക്രട്ടറി പി.എസ്.പുഷ്‌ക്കരൻ എന്നിവർ സംസാരിച്ചു. പി.ആർ.രജനി, സി.എൻ. പ്രദിപ്,എം.എസ്. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.