വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷഠാ വാർഷികവും കലശാഭിഷേകവും നടത്തി.
ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരൻ നമ്പൂതിരിയുടെയും , കാശാങ്കോടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെയും , മേൽ ശാന്തി ടി. എൻ. രാധാകൃഷ്ണന്റെയും മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്മകലശ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ് എന്നിവയായിരുന്നു ചടങ്ങുകൾ. കളഭാഭിഷേകത്തിനു ശേഷം മണ്ഡപത്തിൽ നിന്നും പൂജിച്ച ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. ക്ഷേത്രം പ്രസിഡന്റ് പി. എസ്. സുനിൽ കുമാർ, സെക്രട്ടറി പി. എസ്. ചന്ദ്രൻ, മാനേജർ എം. കെ. ലാലപ്പൻ, ട്രഷറർ ശൂലപാണി ,എ. അഭിലാഷ്, ബി. അശോകൻ, സി. എൻ. വത്സായിധൻ എന്നിവർ നേതൃത്വം നല്കി