വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നേതൃത്വത്തിൽ നടന്നു വരുന്ന ക്ഷേത്ര നവീകരണവും അറ്റകുറ്റ പണികളും പുരോഗമിക്കുന്നു. ക്ഷേത്രത്തിന്റെ ബലിക്കൽ പുരയിൽ നിലവിലുണ്ടായിരുന്ന ക്ഷേത്ര ചൈതന്യത്തെ പ്രതികൂലമായി ബാധിച്ചിരുന്ന സിമന്റു തറ നീക്കം ചെയ്ത് കരിങ്കൽ പാകുക, നാശോന്മുഖമായിരുന്ന തിടപ്പള്ളിയിൽ ആധുനികരീതിയിൽ സ്ഥായിയായ വിറകടുപ്പ്, രാജസ്ഥാൻ കല്ലിന്റെ തറ നിർമ്മിക്കുക, ഗണപതി കോവിലിന്റെ മുൻഭാഗം കല്ല് വിരിക്കുക , മാതൃശാലയുടെ തച്ച് ദോഷങൾ തീർത്ത് പുതിയ തറയിൽ കല്ല് വിരിക്കുക , വലിയടുക്കളയുടെ ഇടിഞ്ഞു പോയ തറഭാഗം പുതുക്കി കോൺക്രീറ്റ് ചെയ്യുക, കൊടിമരച്ചുവട്ടിൽ കരിങ്കൽ വിരിച്ച് മോടി കൂട്ടുക എന്നീ പണികളാണ് ഇപ്പോൾ നടന്ന് വരുന്നത്. പണികൾക്കാവശ്യമായ സിമന്റ്, മണൽ, മെറ്റൽ, കല്ലുകൾ എന്നിവ ഭക്തരും ഉപദേശക സമിതി അംഗങ്ങളും വഴിപാടായി നൽകി. തച്ചുശാസ്ത്ര വിദഗ്ദ്ധൻ മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരിക്കാണ് മേൽനോട്ടം.