മുണ്ടക്കയം : ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ്‌ രാജ്യവ്യാപകമായി ആരംഭിച്ച സമരപരിപാടികളുടെ ഭാഗമായി മുണ്ടക്കയം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി പി. എ.സലിം റാലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് റോയി കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ഇല്ലിക്കൽ, ടി.വി.ജോസഫ്, ബിനു മറ്റക്കര, അബു ഉബൈദെത്, ടി.ജെ.ജോൺസൺ, ഫസിം ചുടുകാട്ടിൽ, ജിനീഷ് മുഹമ്മദ്‌, റെമിൻ രാജൻ, രഞ്ജിത് കുര്യൻ, ടോംഅട്ടക്കുഴി, കെ കെ സുരേഷ് കുമാർ, എം.ടി.കോശി എന്നിവർ നേതൃത്വം നൽകി.