sthree

പൊന്‍കുന്നം: കേരള കോണ്‍ഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ പീഡനം- കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ വെബിനാര്‍ നടക്കും.
സുപ്രീം കോടതി റിട്ട. ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും.സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷനായിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും.