ഏഴാച്ചേരി : കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാമായണ മാസാചരണ ഭാഗമായി ഇന്ന് മുതൽ രാവിലെ 6ന് മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, രാമായണ പാരായണം, വൈകിട്ട് 6 ന് ഭഗവതിസേവ, ദീപാരാധന എന്നിവ നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. കാവിൻ പുറത്തമ്മ വാട്‌സപ്പ് ഗ്രൂപ്പിൽ ഗൂഗിൾ മീറ്റിലൂടെ രാമായണ പ്രശ്‌നോത്തരി ഇന്ന് രാത്രി 8 ന് ആരംഭിക്കും. സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്യും. രാമപുരം നാലമ്പല ദർശന സമിതി പി. ആർ.ഒ. കെ.കെ. വിനു കൂട്ടുങ്കൽ ആശംസകൾ നേരും. ഇത്തവണ 52 പേരാണ് മത്സര രംഗത്തുള്ളത്.