കൊല്ലപ്പിള്ളി : എസ്.എൻ.ഡി.പി യോഗം കൊല്ലപ്പള്ളി ശാഖയിലെ ഗുരുമന്ദിരത്തിന്റെ പ്രധാന ഗെയ്റ്റിന്റെ താഴ് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം രാത്രിയിൽ തല്ലി തകർത്തതായി പരാതി. ഭണ്ഡാരക്കുറ്റിയും തകർക്കാൻ ശ്രമം നടന്നതായി ശാഖാനേതാക്കൾ പരാതിപ്പെട്ടു. മേലുകാവ് പൊലീസ്‌കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.