പാലാ : പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കണ്ടംകവല ജി.വി.രാജ സ്റ്റേഡിയം-നെല്ലിക്കച്ചാൽ റോഡ് ടാറിംഗിനായി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ ജനവാസമുള്ള ഈ പ്രദേശത്തെ റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 1.5 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ അംഗം പി.ആർ. അനുപമയുടെ ഫണ്ടിൽ നിന്ന് 5 ലക്ഷവും കൂടി റോഡിന്റെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഷോൺ പറഞ്ഞു.