പൊൻകുന്നം : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം ഇന്ന് തുടങ്ങും. രാവിലെയും വൈകിട്ടും രാമായണ പാരായണം, ഭഗവതിസേവ എന്നിവയോടെയാണ് ആചരണം. ഓൺലൈനായി രാമായണ പാരായണം നടത്തുന്ന സംഘടനകളുമുണ്ട്. ചിറക്കടവ് മഹാദേവക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രം, ഇളങ്ങുളം ധർമ്മശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, ഇളമ്പള്ളി ധർമ്മശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം, പൈക ചാമണ്ഡേശ്വരി ക്ഷേത്രം, വാഴൂർ വെട്ടിക്കാട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവിക്ഷേത്രം, തമ്പലക്കാട് മഹാദേവ ക്ഷേത്രം, തെക്കുംതല ഭഗവതി ക്ഷേത്രം, കിഴക്കിടമ്പ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ ചടങ്ങുകൾ നടത്തും.
പൊൻകുന്നം: കുരട്ടിമല ശ്രീപാർവ്വതി കുടുംബയോഗം അംഗങ്ങളുടെ വീടുകളിൽ രാമായണ മാസാചാരണം നടത്തും. ശനിയാഴ്ച രാത്രി 8ന് കുടുംബയോഗം പ്രസിഡന്റ് ജി.ഗോപാലകൃഷ്ണദാസ് ചാന്നാനിക്കാട് ദീപ്തിയിൽ ഉദ്ഘാടനം ചെയ്യും. ശ്രീനു ദിലീപ് രാമായണ നൃത്താവതരണം നടത്തും. തുടർന്ന് രാമായണ പാരായണം.