seminar

ചങ്ങനാശേരി: കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിഷൻ പായിപ്പാട് വികസന സെമിനാർ ഇന്ന് 4 ന് പായിപ്പാട് സെൻട്രൽ സഹകരണ ബാങ്ക് ഹാളിൽ നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അഡ്വ.വി.ജി സരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. പായിപ്പാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ആവശ്യമായ പദ്ധതി നിർദ്ദേശങ്ങൾ ജനപ്രതിനിധികൾക്ക് സമർപ്പിക്കുകയാണ് ലക്ഷ്യം. വർക്കിംഗ് പ്രസിഡന്റ് സജി ജോൺ വികസന രേഖ അവതരിപ്പിക്കും. ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, സെക്രട്ടറി ജോൺലൺ അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുക്കും.