കടപ്പൂർ : പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സമത്വത്തിന് വേണ്ടിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും സ്‌നേഹഗാഥ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അംബിക സുകുമാരൻ സ്‌നേഹ ദീപം തെളിയിച്ച് ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു. കാണക്കാരി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം പി.ടി.സോമശേഖരൻ മുഖ്യസന്ദേശം നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് പി.ഡി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബിജു ഡി മോഹൻ, ബിന്ദു പി.ജി, ആര്യ സുമേഷ്, ബിന്ധ്യ, ദീപു കെ.നവീൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബൈജു സി.എസ് സ്വാഗതവും, ലൈബ്രേറിയൻ എൻ.കെ.ശശിധര പണിക്കർ നന്ദിയും പറഞ്ഞു.