mla-office

പൊന്‍കുന്നം: ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജിന്റെ ഓഫീസ് കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും പ്രവര്‍ത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയില്‍ കുരിശുകവലയിലും പൊന്‍കുന്നത്ത് മിനി സിവില്‍ സ്റ്റേഷനിലുമാണ് ഓഫീസുകള്‍ . പൊന്‍കുന്നത്ത് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ.എം.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആര്‍. നരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സി .പി. എം ജില്ലാ കമ്മിറ്റിയംഗം പി .എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങുകളില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ജില്ലാ പഞ്ചായത്തംഗം ടി.എന്‍ ഗിരീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.ആര്‍ തങ്കപ്പന്‍ ,അഡ്വ.സി.ആര്‍ ശ്രീകുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.