കുറിച്ചി: കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ കർഷക മോർച്ച കുറിച്ചി മണ്ഡലം കമ്മിറ്റി കൃഷിഭവനു മുന്നിൽ ധർണ്ണ നടത്തി. കർഷക മോർച്ച നിയോജക മണ്ഡലം പ്രസിസന്റ് പി. ഗോപാലകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ് മുഖ്യപ്രസംഗം. മണ്ഡലം കമ്മറ്റി അംഗം ഹരി കെ. നായർ, പ്രസന്നകുമാർ,അനീഷ് കുമാർ, എ.കെ. പ്രകാശ് കുമാർ, സതീശ് വാര്യവീട്, നിഖിൽ, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.