ചങ്ങനാശേരി: ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബക്രീദ് ഭക്ഷ്യധാന്യകിറ്റും വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും വിതരണം ചെയ്തു. ഭക്ഷ്യധാന്യകിറ്റിന്റെ വിതരണോദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ. എയും സ്മാർട്ട് ഫോണിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യാ മനോജും നിർവ്വഹിച്ചു. ചങ്ങനാശേരി മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാബ മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യം ചെയർപേഴ്‌സൺ കെ.എൻ നെജിയ, യു.ഡി.എഫ് ചെയർമാൻ പി.എൻ.നൗഷാദ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ലീഗ് ജില്ലാ സെക്രട്ടറി കെ.എൻ. മുഹമ്മദ്‌സിയ, വാർഡ് കൗൺസിലർ സ്മിത സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.