കട്ടപ്പന: പച്ചടി ശ്രീനാരായണ എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാനേജരും എസ്.എൻ.ഡി.പി. യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റുമായ സജി പറമ്പത്ത് നിർവഹിച്ചു. മുൻ മാനേജർമാർ, പച്ചടി ശാഖ മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി.കെ. ബിജു, പി.ടി.എ. പ്രസിഡന്റ് സുനിൽ പാണൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി. 1983ൽ പ്രവർത്തനമാരംഭിച്ച സ്‌കൂളിന് ഹൈടെക് നിലവാരത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്.