അടിമാലി: വിലയിടിവും രോഗബാധയും പാഷൻ ഫ്രൂട്ട് കൃഷിയിലെ കർഷകർക്കുള്ള പാഷൻ നഷ്ടമാക്കുന്നു. നേരത്തെ മെച്ചപ്പെട്ട വില ലഭിച്ചിരുന്നതിനാൽ കർഷകരെ കൂടുതലായി പാഷൻ ഫ്രൂട്ട് കൃഷി ആക!*!ർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ വ്യാപകമായി ഫംഗസ് രോഗം പടർന്നു പിടിക്കുകയാണ്. വളങ്ങളും കീടനാശിനികളും പ്രയോഗിച്ചിട്ടും കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. കിലോയ്ക്ക് 80 രൂപ മുതൽ നൂറ് രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്തിപ്പോൾ കിട്ടുന്നത് അമ്പത് രൂപയിൽ താഴെയാണ്. വായ്പാ തിരിച്ചടവും പാട്ടത്തുകയുമൊക്കെ നൽകാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് സർക്കാർ സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം.