അടിമാലി: നാടിന്റെ ചിരകാല ആവശ്യമായ ആധുനിക ശൗചാലയവും വിശ്രമകേന്ദ്രവും നിർമ്മിക്കാൻ ജില്ലാ കളക്ടർ അനുവദിച്ച സ്ഥലം നഷ്ടപ്പെടുത്തിയ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്തുംപൊലീസും കൊമ്പ് കോർത്ത് നാടിന്റെ ചിരകാല ആവശ്യം നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തർക്ക സ്ഥലത്തേക്ക് മാർച്ചും ധർണയും നടത്തിയത്. പ്രസിഡന്റ് അജയ് എം.എസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ്, മുൻ ഡി. സി. സി. ജനറൽ സെക്രട്ടറി ബാബു പി. കുര്യാക്കോസ്, ഡി. സി. സി മെമ്പർ ഹാപ്പി കെ. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, മനീഷ് നാരായണൻ, ജോവിസ് വെളിയത്ത്, ബിനു പി. കെ, അഖിൽ ബേസിൽ രാജു, അശ്വിൻ ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ബേസിൽ കുരിശിങ്കൽ, പ്രവീൺ രമേശ്, അഭിജിത് സതീഷ്, ലിനേഷ് ദാസ്,ജിജോ പൊട്ടക്കൽ,അഭിലാഷ് ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.