ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ആനന്ദാശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും പഠന ഉപകരണങ്ങളും വിതരണം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത് മോഹൻ, സെക്രട്ടറി അനിൽ കണ്ണാടി, വൈസ് പ്രസിഡന്റ് രമേശ് കോച്ചേരി, ജോയിന്റ് സെക്രട്ടറി ദിനു കെ.ദാസ്, കേന്ദ്രസമിതി അംഗം വിപിൻ കേശവൻ, കൗൺസിലർ വി.എ സജിത്ത്, ഹെഡ്മിസ്ട്രസ് പി.വി അനിത എന്നിവർ പങ്കെടുത്തു.