കങ്ങഴ: കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി. ആഗസ്റ്റ് 16ന് സമാപിക്കും. കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തന്ത്രിയും സസ്യാ മധുദേവാനന്ദയും ചേർന്ന് അഗ്‌നി പ്രോജ്വലനകർമ്മം നിർവഹിച്ചു. ഭക്തർക്ക് പ്രവേശനമില്ല. എല്ലാ ദിവസവും വിശേഷാൽ പൂജകൾ, രാമനാമജപം, ശ്രീരാമ സ്‌തോത്രപാരായണം, രാമമന്ത്രാർച്ചന എന്നിവ നടത്തുമെന്ന് ഭദ്രവിളക്ക് കർമ്മസ്ഥാനം അഖില ഭാരത ഭക്തജനസമിതി അറിയിച്ചു.