chicken

കോട്ടയം : സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം വർദ്ധനവാണ് ചിക്കന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വർദ്ധിപ്പിക്കുന്നതിന് പിറകിൽ അന്യസംസ്ഥാന ചിക്കൻ ലോബിയാണ്. സംസ്ഥാനത്ത് വിൽക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. പ്രവർത്തന ചെലവ് പോലും കണ്ടെത്താനാവാതെ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ വിലക്കയറ്റമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടിയും സെക്രട്ടറി എൻ.പ്രതീഷും പറഞ്ഞു.