കോട്ടയം: വിദ്യാർത്ഥികൾക്കായി എൻ.ജി.ഒ യൂണിയൻ സമാഹരിച്ച ഡിജിറ്റൽ പഠനോപകരണങ്ങൾ നാളെ കൈമാറും. മന്ത്രി വി.എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുജയ.എൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങും. നാളെ വൈകുന്നേരം 5ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ സംസാരിക്കും.