മാടപ്പള്ളി: പഠനം മുടങ്ങാതിരിക്കാന്‍ സൗജന്യ വൈഫെ സൗകര്യം ഒരുക്കി മാടപ്പള്ളി പഞ്ചായത്ത്. പഞ്ചായത്തിലെ കല്‍പന ലൈബ്രറിയിൽ ക്രമീകരിച്ച സൗജന്യ വൈഫൈ സംവിധാനം അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും 16ാം വാര്‍ഡ് മെമ്പറുമായ പി.എ ബിന്‍സനാണ് പുതിയ ആശയവുമായി മുമ്പോട്ടുവന്നത്. ലൈബ്രറി പ്രസിഡൻ്റ് സണ്ണി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്സാണ്ടർ പ്രാക്കുഴി, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ജോസഫ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജെയിംസ് വർഗീസ്, ലൈബ്രറി സെക്രട്ടറി രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.