കോട്ടയം : കാണക്കാരി പഞ്ചായത്തിലെ വേദഗിരിയിൽ പ്രവർത്തിച്ചിരുന്ന കോട്ടയം ടെക്‌സ്റ്റൈൽസ് ഉടൻ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടു. കേരളാ ടെക്‌സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള ഈ പൊതുമേഖല സ്ഥാപനം കഴിഞ്ഞ ഒന്നര വർഷത്തോളത്തായി അടഞ്ഞുകിടക്കുകയാണ്. ഇത് മൂലം 300 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ബുദ്ധിമുട്ടിലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പു നൽകിയിരുന്നതാണ്.