വൈക്കം : കർക്കടകത്തിലെ ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം ഗവ.ആയുർവേദ ആശുപത്രിയിൽ നഗരസഭ ചെയർപേഴ്‌സൺ രേണുകാ രതീഷ് നിർവഹിച്ചു. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് വൈക്കം ഗവ.ആയുർവേദ ആശുപത്രിയിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ടോക്കൺ സംവിധാനത്തിലൂടെയായിരിക്കും ഔഷധക്കഞ്ഞി വിതരണം. ഒരു ദിവസം 100 പേർക്ക് വീതമാണ് ടോക്കൺ നൽകുക. ഓരോ ദിവസത്തേയ്ക്കുമുള്ള ടോക്കണുകൾ തലേ ദിവസം രാവിലെ 9 മുതൽ 1 വരെ ഒ.പി വഴി വിതരണം ചെയ്യും. ഒരാൾക്ക് ഒരു ദിവസം ഒരു ടോക്കൺ മാത്രമേ നൽകുകയുള്ളൂ. ആശുപത്രിയിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിന് വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അശോകൻ വെള്ള വേലിൽ ആശംസ അർപ്പിച്ചു.