parakadavu
പാറക്കടവ് രാമായണ സമിതിയുടെ രാമായണ പാരായണം ആരംഭിച്ചപ്പോള്‍

കട്ടപ്പന: പാറക്കടവ് രാമായണ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ രാമായണ മാസാചരണത്തിന് തുടക്കമായി. പാറക്കടവ് മേഖലയിൽ വർഷങ്ങളായി ജനപങ്കാളിത്തത്തോടെ നടത്തിവന്നിരുന്ന രാമായണ മാസാചരണം കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി വീടുകളിലാണ് നടത്തിവരുന്നത്. വരും ദിവസങ്ങളിൽ ഓൺലൈനിൽ രാമായണ പ്രശ്‌നോത്തരി ഉൾപ്പെടെ രാമായണ മാഹാത്മ്യം പകർന്നു നൽകുന്ന വിവിധ പരിപാടികളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കും. ആർ.എസ്.എസ് ഇടുക്കി വിഭാഗ് വ്യവസ്ഥ പ്രമുഖ് ടി.ആർ. ബിനു, ബി.ജെ.പി കട്ടപ്പന ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, പി.കെ. മനോജ്, കെ.പി. ജിലു, എം.പി. ശശികുമാർ, രാജേഷ് മേനോൻ എന്നിവർ നേതൃത്വം നൽകുന്നു.