പുതുപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികളെ കോൺഗ്രസ് പതിനാറാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.വാർഡ് മെമ്പർ വത്സമ്മ മാണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തംഗം സിബി ജോൺ ആശംസകൾ അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോജി ജോർജ്, ജനറൽ സെക്രട്ടറി അജിൻ മള്ളിയിൽ, കോൺഗ്രസ്‌ നേതാക്കളായ രെഞ്ചു ചെറിയാൻ, മത്തായിച്ചൻ എന്നിവർ നേതൃത്വം നൽകി.