കട്ടപ്പന: കൃഷിഭവനുകളിൽ യുവതീ യുവാക്കൾക്ക് ഇന്റേൺഷിപ്പിന് അവസരം. വിദ്യാഭ്യാസത്തോടൊപ്പം കാർഷിക പരിചയമുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യം. വി.എച്ച്.എസ്.സി അവസാന വർഷ വിദ്യാർത്ഥികൾ, കൃഷി ജൈവകൃഷി എന്നിവയിൽ വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ഉള്ളവർ, ബി.എസ്.സി അഗ്രികൾച്ചർ പൂർത്തിയാക്കിയവർ എന്നിവർക്കാണ് അവസരം. താത്പര്യമുള്ളവർക്ക് 24 വരെ ഓൺലൈനായി എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 26 മുതൽ 29 വരെ ഇന്റർവ്യൂ നടക്കും. 1077 പേർക്ക് ആറ് മാസം ഇന്റേൺഷിപ്പിന് അവസരം നൽകും. 1000 രൂപ വീതം പ്രതിമാസം ഇൻസെന്റീവായി നൽകും. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർത്ഥ പകർപ്പും സർട്ടിഫിക്കറ്റും രേഖകളും ഇന്റർവ്യൂവിന് ഹാജരാക്കണം. വിളകളുടെ കൃഷി രീതി, വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിർണയം, ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥ, കാർഷിക സംരംഭകത്വ സാദ്ധ്യതകൾ, കാർഷിക വ്യവസായവും സാമ്പത്തിക ചക്രവും, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, കർഷകനുമായുള്ള ആശയവിനിമയം, കാർഷിക ഉത്പ്പന്ന സംസ്‌കരണം മൂല്യവർദ്ധന സാധ്യതകൾ, വിപണി ഇടപെടലുകൾ, കൃഷി ആഫീസിലെ അടിസ്ഥാന സൗകര്യ വികസനം, കാർഷിക വികസന പ്രവർത്തനങ്ങൾ, നടീൽ ഉപകരണങ്ങളുടെ വിതരണം, ഫീൽഡിൽ നിന്നുള്ള വിവരശേഖരണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും.