കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ കർക്കിടക അമാവാസി ശ്രാദ്ധ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരക്കൊഴിവാക്കാൻ കർക്കിടകത്തിലെ എല്ലാ ദിവസവും ബലിതർപ്പണ ക്രിയകൾ ചെയ്യാം. കുമരകം ഗോപാലൻ തന്ത്രി, മേൽശാന്തി രജീഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. മീനച്ചിലാർ തീരത്ത് സാമൂഹിക അകലം പാലിച്ചുള്ള ബലിതർപ്പണ തറകൾ ഒരുക്കിയിട്ടുണ്ട്. ദിവസവും ബലികർമാദികൾ ചെയ്യാവുന്നതിനാൽ അമാവാസി ദിനത്തിലെ തിരക്കൊഴിവാക്കി സഹകരിക്കണമെന്ന് യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആവശ്യപ്പെട്ടു. വഴിപാടുകൾ ബുക്കിംഗിന്: 0481 2584898. ഗൂഗിൾപേ-7010335029.