survey

കോട്ടയം: ഗ്രാമീണ കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആ വിഷ്‌കരിക്കുന്നതിനുള്ള ഈസ് ഒഫ് ലിവിംഗ് സര്‍വ്വേ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. വിവരശേഖരണം സംസ്ഥാനത്ത് ആദ്യം പൂര്‍ത്തീകരിക്കുന്ന ജില്ലയാണ് കോട്ടയം. എസ്.ഇ.സി സെന്‍സസിന്റെ പട്ടികയില്‍ 90184 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇരട്ടിപ്പ് ഒഴിവാക്കിയപ്പോള്‍ ശേഷിച്ച 64805 കുടുംബങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഏറ്റവും കൂടുതല്‍ കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത് കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ്- 9263. ഏറ്റവും കുറവ് ളാലം ബ്ലോക്കിലും -3370. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.