തിരുവാർപ്പ് : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് രഞ്ജീവ് പി.കെ ഭദ്രദീപം കൊളുത്തി . യജ്ഞാചാര്യൻ എ.കെ രവീന്ദ്രൻ അറക്കൽ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സജീഷ് പറത്താനം, ജോയിന്റ് സെക്രട്ടറി ശ്രീവിദ്യ ശിവൻപിള്ള , ദേവസ്വം മാനേജർ സന്തോഷ് പാറപ്പാടം, പുഷ്കല ഹരിഹരൻ , സന്തോഷ് മാത്തൂർ, മനേഷ് കുമാർ , വേണുഗോപാൽ, മനോജ് പി.ജി , രഞ്ജിത്ത് വിഷ്ണുമയം, ആർ.വി സന്തോഷ് എം.കെ. എന്നിവർ പങ്കെടുത്തു.