പാലാ :തിരുവല്ല നെടുമ്പാശ്ശേരി കെ.ആർ.. നാരായണൻ റോഡ് വികസനം അടിയന്തരമായി പരിഗണിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉറപ്പുനൽകി. കോട്ടയത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ജില്ലാ സെക്രട്ടറി എ.വി. റസൽ,കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി തോമസ് ടി.കീപ്പുറം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അംഗം സി.ജെ ജോസഫ്,പാലാ ഏരിയ സെക്രട്ടറി പി.എം ജോസഫ്,അയർക്കുന്നം ഏരിയ സെക്രട്ടറി പി.എം ബിനു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.